തിരുവനന്തപുരം: ഏറെ നാടകീയനീക്കങ്ങള്‍ക്കൊടുവില്‍ പാര്‍ട്ടിയുടെയും മുന്നണിയുടെയും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴി രാജിവെയ്ക്കാന്‍ തീരുമാനിച്ചെങ്കിലും തോമസ് ചാണ്ടി രാജിക്കത്ത് നേരിട്ട് മുഖ്യമന്ത്രിക്ക് കൈമാറില്ല. കന്റോണ്‍മെന്റ് ഹൗസ് കോമ്പൗണ്ടിലെ ഔദ്ദ്യോഗിക വസതിയില്‍ പാര്‍ട്ടി നേതാക്കളുമായി നടന്ന കൂടിക്കാഴ്ചക്ക് ശേഷം തോമസ് ചാണ്ടി ഔദ്ദ്യോഗിക വാഹനത്തില്‍ ആലപ്പുഴയിലേക്ക് പോയി. എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ ടി.പി പീതാംബരന്‍ മാസ്റ്റര്‍ സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി. ചാണ്ടിയുടെ രാജിക്കത്ത് പീതാംബരന്‍ മാസ്റ്റര്‍ മുഖ്യമന്ത്രിക്ക് കൈമാറുമെന്നാണ് സൂചന.