തിരുവനന്തപുരം: തോമസ് ചാണ്ടി എംഎല്‍എ പുറംപോക്ക് ഭൂമി കയ്യേറിയെന്ന പരാതിയില്‍ ത്വരിതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് വിജിലന്‍സ് കൂടുതല്‍ സമയം ചോദിക്കും. ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു കോട്ടയം വിജിലന്‍സ് കോടതിയുടെ നിര്‍ദ്ദേശം. എന്നാല്‍ ചില രേഖകള്‍ കൂടി പരിശോധിക്കാനുണ്ടെന്നാണ് വിജിലന്‍സിന്റെ നിലപാട്. ഇക്കാര്യം കേസ് പരിഗണിക്കുന്പോള്‍ വിജിലന്‍സ് കോടതിയെ അറിയിക്കും

കോട്ടയം വിജിലന്‍സ് എസ്പി ജോണ്‍സന്‍ ജോസഫിനാണ് അന്വേഷണ ചുമതല. നിലം നികത്തി മന്ത്രിയുടെ റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മ്മിച്ചുവെന്ന പരാതിയിലാണ് കോട്ടയം വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. 30 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാനായിരുന്നു കോടതി ഉത്തരവ്.