ദില്ലി: കായൽ കയ്യേറ്റ കേസിലെ ഹൈക്കോടതി വിധിയും കളക്ടറുടെ റിപ്പോർട്ടും സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ജഡ്ജിമാർ കേസ് കേൾക്കുന്നതിൽ നിന്ന് തുടർച്ചയായി പിൻമാറിയ ശേഷം ഇപ്പോൾ ജസ്റ്റിസുമാരായ എസ്എ ബോബ്ഡേ, നാഗേശ്വർ റാവു എന്നിവരങ്ങിയ ബെഞ്ചാണ് പരിഗണിക്കുക.

ഹൈക്കോടതി വിധിയും പരാമർശവും ഭരണഘടനാപരമായി തെറ്റാണെന്നാകും തോമസ്ചാണ്ടിയുടെ അഭിഭാഷകർ വാദിക്കുക. കേസ് കേൾക്കുന്നതിൽ നിന്ന് ജസ്റ്റിസ് എം കാൻവീൽക്കർ, അഭയ് മനോഹർ സപ്രേ, ഒടുവിൽ കുര്യൻ ജേസഫും പിൻമാറിയതോടെയാണ് കേസ് ജസ്റ്റിസ് എസ്എ ബോബ്ഡേയുടെ ബെഞ്ചിലേക്ക് എത്തിയത്..