ആലപ്പുഴ: മാർത്താണ്ഡം കായൽ വിഷയത്തിൽ വെല്ലുവിളിച്ച് മന്ത്രി തോമസ് ചാണ്ടി. കായൽ ഇനിയും നികത്തുമെന്ന് തോമസ് ചാണ്ടി പറഞ്ഞു. ബാക്കിയുള്ള സർക്കാർ വഴിയും നേരത്തെ ചെയ്തതുപോലെ ഇനിയും ചെയ്യും. 42 പ്ലോട്ടുകൾകൂടി ബാക്കിയുണ്ടെന്നും തോമസ് ചാണ്ടി പറഞ്ഞു.
അതേ സമയം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനൊപ്പം ജനജാഗ്രതാ യാത്രയില്‍ മന്ത്രി തോമസ് ചാണ്ടി വേദിപങ്കിട്ടിരുന്നു. കായല്‍ കയ്യേറ്റം കാണിച്ചു തന്നാല്‍ രാജിവയ്ക്കാമെന്ന തന്റെ വെല്ലുവിളി രമേശ് ചെന്നിത്തല പോലും ഏറ്റെടുത്തില്ലെന്ന് തോമസ് ചാണ്ടി പറഞ്ഞു.
തനിക്കെതിരെ ചെറുവിരല്‍ അനക്കാന്‍ ഒരു അന്വേഷണ സംഘത്തിനും കഴിയില്ലെന്നും തോമസ് ചാണ്ടി വെല്ലുവിളിച്ചു. എന്നാല്‍ ആരെയും വെല്ലുവിളിക്കാനല്ല രാഷ്ട്രീയം പറയാനും സംസ്ഥാന സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളും വിശദീകരിക്കാനുമാണ് യാത്രയെന്ന് കാനം വേദിയില്‍ തന്നെ മറുപടി നല്കി.
