മന്ത്രി തോമസ് ചാണ്ടിയുടെ റിസോർട്ടിന്‍റെ ഫയലുകൾ തിരിച്ചുവന്നതിൽ വൻ അട്ടിമറി. ഫയലുകൾ തിരിച്ചെത്തിയത് റവന്യൂരേഖകളൊന്നുമില്ലാതെയാണ്. വസ്തുവിന്‍റെ ആധാരം, കരംതീർത്ത രസീത്, കൈവശാവകാശ സർട്ടിഫിക്കറ്റ് ഇവയൊന്നുമില്ല. കണ്ടെത്തിയ ഫയലിലുള്ളത് നഗരസഭയുടെ കെട്ടിട നിർമ്മാണ അനുമതി മാത്രം. റവന്യൂരേഖകൾ നശിപ്പിച്ച ശേഷമാണ് ഫയലുകൾ കൊണ്ടുവച്ചതെന്ന് സംശയം. അലമാരയിൽ മുൻപ് പരിശോധിച്ചപ്പോൾ ഈ ഫയൽ ഉണ്ടായിരുന്നില്ല. ലേക് പാലസിലെ 18 കെട്ടിടങ്ങളുടെയും പെർമിറ്റ് ഒറ്റകെട്ടായാണ് തിരിച്ച് കൊണ്ടുവച്ചത്. ഫയൽ കാണാതാക്കിയത് നഗരസഭാ ഉദ്യോഗസ്ഥർ തന്നെയെന്ന് സ്ഥിരീകരണമാവുന്നു.