കോട്ടയം: തോമസ് ചാണ്ടിക്കെതിരായ അന്വേഷണത്തിന് സമയം നീട്ടി നല്‍കി. കോട്ടയം വിജിലന്‍സ് കോടതി 15 ദിവസം കൂടിയാണ് സമയം നല്‍കിയത്. കേസ് ഇനി ജനുവരി നാലിന് പരിഗണിക്കും. വിജിലന്‍സ് അന്വേഷണത്തിന് സമയം നീട്ടിനല്‍കാന്‍ ആവശ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണിത്. തോമസ് ചാണ്ടി, മുന്‍ കളക്ടര്‍ എന്നിവരില്‍ നിന്ന് വിവരം ശേഖരിക്കാന്‍ സാധിച്ചില്ലെന്നും റിപ്പോര്‍ട്ട് അപൂര്‍ണമാണെന്നും വിജിലന്‍സ് കോടതിയെ അറിയിക്കുകയായിരുന്നു.
വിജിലന്‍സ് ത്വരിതാന്വേഷണ റിപ്പോര്‍ട്ട് അപൂര്‍ണമാണെന്ന് ചൂണ്ടിക്കാട്ടി വിജിലന്‍സ് ഡയറക്ടറും ഫയല്‍ മടക്കി അയച്ചിരുന്നു. തുടര്‍ന്ന് അന്വേഷണത്തിന് കൂടുതല്‍ സമയം ആവശ്യപ്പടാനും നേരത്തെ തീരുമാനിച്ചിരുന്നു. വിജിലൻസ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റയാണ് ഫയൽ മടക്കിയയച്ചത്. അന്വേഷണം അപൂർണമാണെന്നും അദ്ദേഹം കണ്ടെത്തിയിരുന്നു.
വിജിലന്‍സ് ഡയറക്ടര്‍ ഫയല്‍ മടക്കിയതായി കോട്ടയം യൂണിറ്റ് . ഡയറക്ടറും വ്യക്തമാക്കി. റിപ്പോര്‍ട്ടില്‍ ചില കാര്യങ്ങളില്‍ വ്യക്തത വേണമെന്ന് ആവശ്യപ്പെട്ടാണ് റിപ്പോര്‍ട്ട് മടക്കി ആയച്ചതെന്നുമാണ് അദ്ദഹം പറഞ്ഞത്.
