കൊച്ചി: മന്ത്രി തോമസ് ചാണ്ടിയുടെ രാജി സംബന്ധിച്ച് ദേശീയ നേതൃത്വം പറയുമെന്ന് എന്‍സിപി. ദേശീയ നേതൃത്വം എത്രയും വേഗം തീരുമാനം അറിയിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരൻ പറഞ്ഞു.

രാജിക്കാര്യത്തില്‍ പാർലമെന്ററി ബോർഡാണ് തീരുമാനം എടുക്കേണ്ടത്. അന്തിമ തീരുമാനം എടുക്കാനുള്ള അധികാരം സംസ്ഥാനഘടകത്തിനില്ല. രാജിവയ്ക്കാൻ കോടതി പറഞ്ഞിട്ടില്ലെന്നും ടി.പി. പീതാംബരൻ. പാർട്ടിയിലുണ്ടായ തർക്കങ്ങൾ സാധാരണ അഭിപ്രായവ്യത്യാസം മാത്രമാണെന്നും ടി പി പീതാംബരന്‍ പറഞ്ഞു.