ദില്ലി: കായൽ കയ്യേറ്റ കേസിലെ ഹൈക്കോടതി വിധി ചോദ്യം ചെയ്ത മുൻ മന്ത്രി തോമസ് ചാണ്ടി നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതി വിധിയും കയ്യേറ്റം ശരിവെച്ച കളക്ടറുടെ റിപ്പോർട്ടും സ്റ്റേ ചെയ്യണമെന്നാണ് ഹർജിയിലെ ആവശ്യം. കേസ് പരിഗണിക്കുന്ന ബെഞ്ച് മാറ്റണമെന്നും പിന്നീട് അത് വേണ്ടെന്നും കാണിച്ചു നൽകിയ അപേക്ഷകൾ പരിശോധിക്കാനുണ്ടെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ കോടതി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ബുധനാഴ്ച പരിഗണിച്ച കേസ് ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഇന്നത്തേക്ക് മാറ്റിവെച്ചത്. തോമസ് ചാണ്ടിക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തക്കിയാണ് ഹാജരാവുക.