ആലപ്പുഴ: മന്ത്രിസ്ഥാനം രാജിവെച്ച ശേഷം തോമസ് ചാണ്ടി ആലപ്പുഴയിലെ വസതിയിലെത്തി. വീടിന് സമീപം എന്‍.സി.പി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളോടെയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെ ഔദ്ദ്യോഗിക വസതിയില്‍ വെച്ച് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ടി.പി പീതാംബരന് രാജിക്കത്ത് കൈമാറിയ ശേഷം മന്ത്രിയുടെ ഔദ്ദ്യോഗിക വാഹനത്തിലാണ് വീട്ടിലേക്ക് മടങ്ങിയത്. വഴിമദ്ധ്യേ അടൂരില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞ് കരിങ്കൊടി കാണിക്കുകയും ചീമുട്ടയെറിയുകയും ചെയ്തിരുന്നു.

വീട്ടില്‍ വെച്ച് തോമസ് ചാണ്ടി മാധ്യമങ്ങളോട് സംസാരിക്കുന്നു...