തിരുവനന്തപുരം: തോമസ് ചാണ്ടിക്കെതിരായ വിജിലന്‍സ് ത്വരിതാന്വേഷണ റിപ്പോര്‍ട്ട് മടക്കി. വിജിലൻസ് ഡയറക്ടറാണ് ഫയൽ മടക്കിയയച്ചത്. അന്വേഷണം അപൂർണമെന്ന് ചൂണ്ടിക്കാട്ടിയാണ് ലോക്നാഥ് ബെഹ്‍റയുടെ നടപടി. റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിക്കാനിരിക്കെയാണ് വിജിലന്‍സ് ഡയറക്ടര്‍ ഇടപെട്ടിരിക്കുന്നത്..

വലിയകുളം സീറോ ജെട്ടി റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പാര്‍ട്ടാണ് മടക്കിയത്. അന്വേഷണം അപൂര്‍ണമാണെന്നും കോടതിയില്‍ കൂടുതല്‍ സമയം ആവശ്യപ്പെടാനുമാണ് നീക്കം.