തിരുവനന്തപുരം: കറന്‍സിയുടെ ലഭ്യത സാധാരണ നിലയില്‍ ആകുംവരെ പഴയ നോട്ടുകളില്‍ നികുതികളും വൈദ്യുതി, വെളളക്കരം എന്നിവയും സ്വീകരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. നോട്ടുമാറ്റത്തിലൂടെ സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം നികത്താന്‍ വായ്പ നല്‍കുന്നകാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുമെന്ന് ഉറപ്പുകിട്ടി. നോട്ടുമാറ്റത്തിലൂടെ അഞ്ച് ലക്ഷം കോടി രൂപ ബാങ്കുകളിലെത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.