തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാറിന്റെ കാലത്തെ കോഴി നികുതി വെട്ടിപ്പ് വിജിലന്‍സ് അന്വേഷിക്കുമെന്നു ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. ന്യൂസ് അവര്‍ പരിപാടിയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ വെല്ലുവിളി ഏറ്റെടുത്താണ് മന്ത്രിയുടെ പ്രഖ്യാപനം.

ജൂലായ് ഒമ്പതിന് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കും. സംസ്ഥാനത്തിന്റെ ധനസ്ഥിതി സംബന്ധിച്ച ധവളപത്രത്തിന്റെ രണ്ടാം ഭാഗം ആറു മാസത്തിനുള്ളില്‍ പുറത്തിറക്കുന്നത് ആലോചിക്കുമെന്നും ഡോ. ഐസക് പറഞ്ഞു.