Asianet News MalayalamAsianet News Malayalam

വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ കുടുങ്ങും!

മന്ത്രി എം.എം മണിയുടെ പേരിലും പ്രചരിപ്പിക്കപ്പെട്ടു, വ്യാജസന്ദേശം. കെ.എസ്ഇബി കേരളത്തിലുടനീളം വൈദ്യുതി ഓഫ് ചെയ്യുന്നു എന്ന രീതിയിലാണ് കള്ളപ്രചാരണം നടന്നത്. മന്ത്രി ഫേസ്ബുക്കിലൂടെ തന്നെ വ്യാജപ്രചാരണം തുറന്നുകാട്ടി രംഗത്തുവന്നു

those who Promote false news will be trapped
Author
Trivandrum, First Published Aug 16, 2018, 1:59 AM IST

തിരുവനന്തപുരം: പ്രളയത്തില്‍ പെട്ടുപോയവരെ രക്ഷിക്കാന്‍ കേരളജനത ഒന്നിച്ച് നിന്ന്  ശ്രമിക്കുന്നതിനിടെ വ്യാജവാര്‍ത്തകളുടെയും പ്രളയം. ഫേസ്ബുക്കിലും വാട്ട്‌സാപ്പിലുമായാണ് വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നത്. ആളുകളെ ഭയപ്പെടുത്തുന്ന രീതിയിലുള്ള വിവരങ്ങളാണ് പ്രചരിക്കുന്നത്. ഡാമുകള്‍ തകര്‍ന്നുവെന്നും ഉരുള്‍ പൊട്ടല്‍ ഉണ്ടായെന്നുമടക്കമുള്ള വിവരങ്ങളാണ് അളാരെന്ന് പറയാതെ കാര്യമായി ്രപചരിക്കുന്നത്. വ്യാജസന്ദേശങ്ങള്‍ നിര്‍മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്ക് എതിരെ ശക്തമായ നടപടി എടുക്കാന്‍ ഒരുങ്ങുകയാണ് പൊലീസ്. 

പത്തനംതിട്ടയില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാന്‍ ജില്ലാ ഭരണകൂടം കൈമെയ് മറന്ന് പ്രവര്‍ത്തിക്കുന്നതിനിടെയാണ് പത്തനം തിട്ട കലക്ടറുടേതായി വ്യാജ വോയിസ് മെസേജ് പ്രചരിച്ചത്. ഇതിനെതിരെ കലക്ടര്‍ക്ക് തന്നെ വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിക്കേണ്ടി വന്നു. മുഖ്യമന്ത്രിയുടെ ഓഫീസും സംഭവത്തില്‍ രൂക്ഷമായി പ്രതികരിച്ചു. ഇതിനുത്തരവാദികളെ കണ്ടെത്താനുള്ള ്രശമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. 

മന്ത്രി എം.എം മണിയുടെ പേരിലും പ്രചരിപ്പിക്കപ്പെട്ടു, വ്യാജസന്ദേശം. കെ.എസ്ഇബി കേരളത്തിലുടനീളം വൈദ്യുതി ഓഫ് ചെയ്യുന്നു എന്ന രീതിയിലാണ് കള്ളപ്രചാരണം നടന്നത്. മന്ത്രി ഫേസ്ബുക്കിലൂടെ തന്നെ വ്യാജപ്രചാരണം തുറന്നുകാട്ടി രംഗത്തുവന്നു. കുറുമശ്ശേരിയില്‍ വൈദ്യുതി മുടങ്ങാനിടയുണ്ടെന്ന സന്ദേശം കളമശ്ശേരിയിലാണെന്ന് വരുത്തീര്‍ത്തും പ്രചാരണമുണ്ടായി. 

മാധ്യമസ്്ഥാപനങ്ങളുടെ ലോഗോയും പേരും ഉപയോഗിച്ചും നുണപ്രചാരണങ്ങള്‍ അരങ്ങു തകര്‍ക്കുന്നുണ്ട്. ഏഷ്യാനെറ്റ് ന്യൂസിന്റെ ലോഗോ ഉപയോഗിച്ചും ഇത്തരം വ്യാജ സന്ദേശങ്ങള്‍ പ്രചരിച്ചിരുന്നു. 

അംഗീകൃത മാധ്യമ സ്ഥാപനങ്ങളോ സര്‍ക്കാര്‍ ഏജന്‍സികളോ സാക്ഷ്യപ്പെടുത്താത്ത വിവരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കണം. വ്യാജവാര്‍ത്തകളിലൂടെ ജനങ്ങള്‍ക്കിടയില്‍ ആശങ്ക പരത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ ഉണ്ടാവുമെന്നാണ് അറിയാന്‍ കഴിയുന്നത്.

Follow Us:
Download App:
  • android
  • ios