Asianet News MalayalamAsianet News Malayalam

മദ്യം കുടിപ്പിച്ച് നഗ്നരാക്കി നഴ്സിംഗ് വിദ്യാര്‍ഥികളുടെ റാഗിംഗ്; മൂന്ന് പേര്‍ അറസ്റ്റില്‍

സര്‍ക്കാരിന്‍റെ കീഴിലുള്ള രവീന്ദ്രനാഥ് ടാഗോര്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളാണിവര്‍. ഇവരെ ആറ് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തതായി കോളജ് അധികൃതര്‍ അറിയിച്ചു. 25,000 വീതം ഓരോരുത്തരില്‍ നിന്ന് പിഴയായി ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്

three arrested for ragging junior students
Author
Udaipur, First Published Feb 14, 2019, 12:42 PM IST

ഉദായ്‍പൂര്‍: ജൂനിയര്‍ വിദ്യാര്‍ഥികളെ ക്രൂരമായ റാഗിംഗിന് ഇരയാക്കിയ സീനിയര്‍ വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. രാജസ്ഥാന്‍ ഉദായ്‍പൂരിലെ നഴ്സിംഗ് കോളജിലാണ് സംഭവം. ജൂനിയര്‍ വിദ്യാര്‍ഥികളെ കൊണ്ട് നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചും നഗ്നരാക്കിയും അഞ്ച് മണിക്കൂര്‍ നീണ്ട റാഗിംഗ് ആണ് സീനിയര്‍ വിദ്യാര്‍ഥികള്‍ ചെയ്തതെന്ന് പൊലീസ് അറിയിച്ചു.

ഗിരിരാജ് സിംഗ് (21), മോഹിത് (20), ഉദിത് കുമാര്‍ (20) എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ പ്രതിയായ മറ്റൊരു വിദ്യാര്‍ഥി ഒളിവിലാണ്. സര്‍ക്കാരിന്‍റെ കീഴിലുള്ള രവീന്ദ്രനാഥ് ടാഗോര്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളാണിവര്‍. ഇവരെ ആറ് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തതായി കോളജ് അധികൃതര്‍ അറിയിച്ചു.

25,000 വീതം ഓരോരുത്തരില്‍ നിന്ന് പിഴയായി ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്. രണ്ടാം വര്‍ഷ-മൂന്നാം വര്‍ഷം വിദ്യാര്‍ഥികള്‍ക്കെതിരെ ബുധനാഴ്ചയാണ് ആദ്യ വര്‍ഷ വിദ്യാര്‍ഥികള്‍ പരാതി നല്‍കിയത്. 

Follow Us:
Download App:
  • android
  • ios