ഇറച്ചിവെട്ട് തൊഴിലാക്കിയ ഷിലാസും, മീന്‍ കച്ചവടം തൊഴിലാക്കിയ നസിറുദ്ദീനും അതിന്റെ മറവിലാണ് കഞ്ചാവ് വിലപന നടത്തുന്നത്.

ആലപ്പുഴ: എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നര്‍കോട്ടിക്ക് സ്‌ക്വാഡ് ചേര്‍ത്തല അരുകുറ്റി വടുതല ഭാഗങ്ങളില്‍ നടത്തിയ റെയിഡില്‍ കഞ്ചാവ് പൊതികളാക്കി വില്‍ക്കുന്ന മൂന്ന് പേരെ അറസ്റ്റു ചെയ്തു. ഇവരില്‍ നിന്നും 60 പൊതി കഞ്ചാവും ഇരുചക്ര വാഹനങ്ങളും പിടിച്ചെടുത്തു.

എറണാകുളം പള്ളൂരുത്തി സ്വദേശിയും ഇപ്പോള്‍ എരമല്ലൂര്‍ പിള്ളമുക്കില്‍ വാടകയ്ക്ക് താമസിക്കുന്നതുമായ ഷിലാസ് (35), അരുക്കുറ്റി ആയിരത്തെട്ടുമുറി നസറുദ്ദീന്‍ (34) ചേര്‍ത്തല അരൂര്‍ വില്ലേജില്‍ കൊടിപ്പുറത്ത് വീട്ടില്‍ സഞ്ചുമോന്‍ (20) എന്നിവരാണ് കഞ്ചാവുമായി എക്‌സൈസിന്റെ പിടിയിലായത്. 

 ഇറച്ചിവെട്ട് തൊഴിലാക്കിയ ഷിലാസും, മീന്‍ കച്ചവടം തൊഴിലാക്കിയ നസിറുദ്ദീനും അതിന്റെ മറവിലാണ് കഞ്ചാവ് വിലപന നടത്തുന്നത്. ഇതില്‍ ഷിലാസിനും, സഞ്ചുമോനും എക്‌സൈസിലും പോലീസിലും ഇതിനുമുമ്പും കഞ്ചാവ് വില്പന നടത്തിയതിന് കേസുകള്‍ ഉള്ളതാണ്.