നിലമ്പൂര്‍ മമ്പാട് മേഖലയിലെ ഒരു മദ്രസ്സയിലെ അദ്ധ്യാപകനായ ഗഫൂറിനെതിരെ മൂന്ന് കുട്ടികള്‍ ആണ് പരാതി നല്‍കിയത്. മദ്രസയില്‍ എത്തിയ കുട്ടികളെ ഇയാള്‍ പ്രകൃതി വിരുദ്ധമായി പീഡിപ്പിക്കുകയായിരുന്നു. നാല് മാസം മുമ്പാണ് ഇയാള്‍ ഇവിടേക്ക് പഠിപ്പിക്കാന്‍ എത്തിയത്. കേസ് രജിസ്റ്റര്‍ ചെയ്ത നിലമ്പൂര്‍ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. വേങ്ങരയില്‍ മകളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അച്ഛനെതിരെ കേസെടുത്തത്. രണ്ട് വര്‍ഷം മുമ്പാണ് പീഡനം നടന്നത്. തുടര്‍ന്ന് അച്ഛന്‍ വീട്ടില്‍ നിന്നും തിരിച്ചു പോയി. കഴിഞ്ഞ ദിവസം ഇയാള്‍ നാട്ടിലേക്ക് തിരിച്ചെത്തിയപ്പോള്‍ പഴയതുപോലെ വീണ്ടും പീഡിപ്പിക്കുമോ എന്ന പേടി കാരണം കുട്ടി, സ്‌കൂളിലെ അധ്യാപികമാരോട് പറയുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ ഇടപെട്ടതിനെ തുടര്‍ന്ന് കുട്ടിയെ കൗണ്‍സിലിങ് നടത്തി. ഇതിനു ശേഷമാണ് പോലീസില്‍ പരാതി നല്‍കിയത്. ഇയാളുടെ അറസ്റ്റും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പെരുമ്പടപ്പില്‍ എട്ടാം ക്ലാസ്സുകാരിയെ ശാരീരികമായി ഉപദ്രവിച്ച രണ്ടാനച്ഛനെയും പോലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ചു വന്ന്‌ പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നത് ഇയാള്‍ പതിവാക്കിയിരുന്നു. പെണ്‍കുട്ടി സ്‌കൂളിലെ അധ്യാപകരോട് കാര്യങ്ങള്‍ പറഞ്ഞതോടെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇടപെടുകയായിരുന്നു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇയാളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.