കാസര്‍കോട്: മഞ്ചേശ്വരത്ത് തീവണ്ടി തട്ടി സഹോദരിമാരും പിഞ്ച് കുഞ്ഞും മരിച്ചു. പോസോട്ട് സത്യടുക്കയിലെ മൊയ്തീന്റെ ഭാര്യ ആമിന (40), സഹോദരി കുഞ്ചത്തൂരിലെ കുഞ്ഞബ്ദുള്ളയുടെ ഭാര്യ ആയിഷ (37), ഇവരുടെ രണ്ട് വയസ്സ് പ്രായമുള്ള മകന്‍ ശാമില്‍ എന്നിവരാണ് മരിച്ചത്.
മഞ്ചേശ്വരം റെയില്‍വേ സ്റ്റേഷനടുത്തെ മാര്‍ക്കറ്റില്‍ സാധങ്ങള്‍ വാങ്ങാന്‍ പോകുന്നതിനിടെയാണ് അപകടം. പാളം മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടെ മംഗലാപുരം ഭാഗത്തുനിന്നും പാലക്കാട്ടേക്ക് പോവുകയായിരുന്ന ട്രയിന്‍ എന്‍ജിന്‍ തട്ടുകയായിരുന്നു. മൂവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.
