മലപ്പുറം: തിരൂരങ്ങാടി മുന്നിയൂര്‍ കളിയാട്ടമുക്ക് കാര്യാട് പാലത്തില്‍ നിയന്ത്രണം വിട്ട് കാര്‍ മറിഞ്ഞു നവ വധുവടക്കം മൂന്ന് പേര്‍ മരിച്ചു. ചെറമംഗലം തിരിചിലങ്ങാടി കോണിയത് ഷമീറിന്റെ ഭാര്യ കുന്നുമ്മല്‍ ഹുസ്‌ന (19), ഷമീറിന്റെ സഹോദരന്‍ കോണിയത് റഷീദിന്റെ മകള്‍ ഫാത്തിമ ഷഫ്‌ന (ഏഴ്) ഷമീറിന്റെ സഹോദരി ഷംന (16) എന്നിവരാണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന ഷമീറിനേയും സഹോദരന്റെ ഭാര്യ ഹബീബയേയും കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.