30 അടി കിണറ്റിന്‍ കരയിലെ ഇരുമ്പ് കമ്പിയിലിരുന്ന് സ്ത്രീകള്‍ പൂജ നടത്തുകയായിരുന്നു. ഇതിനിടെ കമ്പി പൊട്ടി 14 പേര്‍ കിണറ്റില്‍ വീണു. 11 പേരെ രക്ഷപ്പെടുത്തി. മൂന്ന് വയസ്സുളള പെണ്‍കുട്ടി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിക്കുകയായിരുന്നു.  

മുംബൈ: പ്രാര്‍ത്ഥന നടത്തുന്നതിനിടെ മൂന്ന് വയസ്സുള്ള പെണ്‍കുഞ്ഞ് ഉള്‍പ്പെടെ മൂന്ന് പേര്‍ കിണറ്റില്‍ വീണ് മരിച്ചു. മുംബൈയിലെ വിലെ പാര്‍ലെയിലാണ് സംഭവം. ചൊവ്വ വൈകീട്ട് 6.30 ഓടെയായിരുന്നു അപകടമുണ്ടായത്. 

30 അടി കിണറ്റിന്‍ കരയിലെ ഇരുമ്പ് കമ്പിയിലിരുന്ന് സ്ത്രീകള്‍ പൂജ നടത്തുകയായിരുന്നു. ഇതിനിടെ കമ്പി പൊട്ടി 14 പേര്‍ കിണറ്റില്‍ വീണു. 11 പേരെ രക്ഷപ്പെടുത്തി. മൂന്ന് വയസ്സുളള പെണ്‍കുട്ടി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിക്കുകയായിരുന്നു. മൂന്ന് വയസ്സുകാരി ദിവ്യ, 45 കാരി ജാമുറദ് യാഗവ്, 20 കാരി രേണു യാദവ് എന്നിവരാണ് മരിച്ചത്. 

അപകടത്തില്‍പ്പെട്ടവരെ ഉടന്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. ഇവര്‍ ചികിത്സയിലാണ്. അപകടമുണ്ടായ ഉടനെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. അഗ്നിശമന സേനയും ദേശീയ ദുരന്തനിവാരണ സേനയും സ്ഥലത്തെത്തിയിരുന്നു.