തിരുവനന്തപുരം: കഴക്കൂട്ടത്ത് പച്ചക്കറി കടയിൽ ഗുണ്ടാ ആക്രമണം. കടയുടമക്കും രണ്ടുജോലിക്കാർക്കും ഗുണ്ടാ ആക്രമണത്തിൽ വെട്ടേറ്റു. ഇന്ന് രാത്രി 7.30 ഓടെയാണ് സംഭവം. പച്ചക്കറി നൽകാൻ താമസിച്ചതിൽ പ്രകോപിതരായ ഗുണ്ടാസംഘം കൈയിൽ കരുതിയിരുന്ന വെട്ടുകത്തി കൊണ്ട് മൂന്നു പേരെയും വെട്ടുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കഴക്കൂട്ടം സ്വദേശിയായ കടയുടമ സെയ്ദ്, ജീവനക്കാരായ ഹമീദ്, മണിയൻ എന്നിവർക്കാണ് വെട്ടേറ്റത്. പരിക്കേറ്റവരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇതിൽ തലക്ക് വെട്ടേറ്റ മണിയന്റെ പരിക്ക് ഗുരുതരമാണ്. കഴക്കൂട്ടം സൈബർ സിറ്റി അസി.കമ്മിഷണർ അനിൽ കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.