ദില്ലി: ഹെലികോപ്ടറില്‍ നിന്ന് ഊര്‍ന്നിറങ്ങുന്ന സൈനിക പരിശീലനത്തിനിടെ മൂന്ന് ജവാന്‍മാര്‍ അപകടത്തില്‍പെട്ടു. ഊര്‍ന്നിറങ്ങുന്നതിനിടെ കയര്‍ പൊട്ടി സൈനികര്‍ താഴേക്ക് പതിക്കുകയായിരുന്നു. ആര്‍മി ഡേ പരേഡിനു മുമ്പുള്ള റിഹേഴ്സലിനിടെ ബുധനാഴ്ചയാണ് സംഭവം.

സംഭവത്തിന്‍റെ മൊബൈല്‍ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അപകടത്തില്‍ പെട്ട സൈനികര്‍ക്ക് കാര്യമായ പരിക്കുകള്‍ ഇല്ലെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.