ശനിയാഴ്ച പുലര്‍ച്ചെ 5.30 ഓടെയായിരുന്നു ആക്രമണമെന്നാണ് റിപ്പോര്‍ട്ടുകള്‍. സൈനിക വാഹനവ്യൂഹം കടന്നുപോകുമ്പോള്‍ റോഡില്‍ സ്ഥാപിച്ചിരുന്ന കുഴിബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.
സ്‌ഫോടനത്തിനു ശേഷം വാഹന വ്യൂഹത്തിനു നേരെ തീവ്രവാദികള്‍ വെടിയുതിര്‍ത്തതായും റിപ്പോര്‍ട്ടുകളുണ്ട്. സുരക്ഷാ സൈനികരും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.
ബുധനാഴ്ച പേങ്കേരിയിലെ തേയില തോട്ടത്തില്‍ വാനിന് നേരെ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
