തമിഴ്നാട്ടിലെ കൃഷ്ണഗിരിയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. പാലക്കാട് സ്വദേശികളാണ് മരിച്ചത്. മുരളീധരൻ, ഭാര്യ വിൻസി, രണ്ട് വയസ്സുള്ള മകൾ എന്നിവരാണ് മരിച്ചത്. മുരളീധരന്റെ അമ്മ ലക്ഷ്മി, മൂത്ത മകൾ മേഘ്ന എന്നിവരെ ഗുരുതരമായ പരിക്കുകളാടെ കൃഷ്ണഗിരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലക്കാട് നിന്ന് ചെന്നൈയിലേക്കുള്ള യാത്രയിലായിരുന്നു ഇവർ സഞ്ചരിച്ചിരുന്ന കാർ ഡിവൈഡറിൽ തട്ടിമറിയുകയായിരുന്നു.
Add Asianetnews as a Preferred Source

