Asianet News MalayalamAsianet News Malayalam

പതിനാറുകാരിയെ നാലു വര്‍ഷമായി പീഡിപ്പിച്ച മൂന്നുപേര്‍ പിടിയില്‍

Three men arrested in minor girl rape case
Author
Kannur, First Published Jul 28, 2016, 12:47 PM IST

കണ്ണൂര്‍ : കണ്ണൂരില്‍ പതിനാറുകാരിയെ നാലു വര്‍ഷമായി പീഡിപ്പിച്ച മതാധ്യപകന്‍ ഉള്‍പ്പെടെ മൂന്നു പേര്‍ പിടിയില്‍. പയ്യവൂര്‍ കാഞ്ഞിരക്കൊല്ലിയിലാണ് സംഭവം. ബിനോയ് ജോര്‍ജ്, കുട്ടിയുടെ അയല്‍വാസിയായ ജോസ്, അഷ്‌റഫ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. 

പെണ്‍കുട്ടിയെ മൂവരും പല ഇടങ്ങളില്‍ വച്ച് പീഡിപ്പിച്ചതായി പയ്യാവൂര്‍ പോലീസ് കണ്ടെത്തി. മാനസികമായി തകര്‍ന്ന പെണ്‍കുട്ടിയെ സ്ഥലത്തെ കോണ്‍വെന്റ് അതികൃതര്‍ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പുറത്തു വന്നത്. ഏഴാംക്ലാസ്സില്‍ പഠിക്കുമ്പോള്‍ ജോസാണ് കുട്ടിയെ ആദ്യം പീഡിപ്പിച്ചത്. 

അതിനുശേഷം അഷ്‌റഫും കാഞ്ഞിരക്കൊല്ലിയില്‍ അടുത്തു നടന്ന യുവജനോത്സവത്തിനിടയില്‍ മേക്കപ്പ് റൂമില്‍ വച്ച് ബിനോയിയും കുട്ടിയെ പീഡിപ്പിച്ചുവെന്ന് പേലീസ് പറഞ്ഞു. മൂന്നു പ്രതികള്‍ക്കെതിരെയും വ്യത്യസ്ത വകുപ്പിലാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios