സർക്കാർ, സായുധസേനാ മേഖലകളിൽനിന്നും ഉൾപ്പടെ പ്രമുഖർ ഹാഫ് മാരത്തണിൽ പങ്കെടുക്കും. 12 വയസ്സുമുതൽ 60 വയസ്സിന് മുകളിലുള്ളവർക്ക് വരെ പങ്കെടുക്കാവുന്ന മത്സരത്തിൽ 5 കിലോമീറ്റർ, 10 കിലോമീറ്റർ, 21 കിലോമീറ്റർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളുണ്ടാകും. 4,000ത്തിലധികം പേർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
ദില്ലി. അസം റൈഫിൾസിൻ്റെ ആറാമത് ഹാഫ് മാരത്തൺ നവംബർ 22 ഞായറാഴ്ച ഷില്ലോങ്ങിൽ നടക്കും. വടക്കുകിഴക്കൻ മേഖലയിലെ ഏറ്റവും വലിയതും ആകർഷകവുമായ ഓട്ടമത്സരങ്ങളിലൊന്നായ കായികമേളയിൽ ഇത്തവണ റെക്കോർഡ് പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. വടക്കുകിഴക്കൻ മേഖലയിലും രാജ്യത്തുടനീളവും ഈ മത്സരത്തിനുള്ള ജനപ്രീതി വർധിച്ചുവരുന്നുണ്ട് .സർക്കാർ, സായുധസേനാ മേഖലകളിൽനിന്നും ഉൾപ്പടെ വിവിധ രംഗങ്ങളിൽനിന്നുമുള്ള പ്രമുഖർ അസം റൈഫിൾസ് ഹാഫ് മാരത്തണിൽ പങ്കെടുക്കും. 12 വയസ്സുമുതൽ 60 വയസ്സിന് മുകളിലുള്ളവർക്ക് വരെ പങ്കെടുക്കാവുന്ന മത്സരത്തിൽ 5 കിലോമീറ്റർ, 10 കിലോമീറ്റർ, 21 കിലോമീറ്റർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളുണ്ടാകും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 4,000ത്തിലധികം ഓട്ടക്കാർ പങ്കെടുക്കുമെന്ന് സംഘടാകർ അറിയിച്ചു. ആകെ 25 ലക്ഷം രൂപയാണ് സമ്മാനത്തുക. ദില്ലി കന്റോൺമെന്റിലെ അസം റൈഫിൾസ് ലെയ്സൺ ഓഫീസിൽ നടന്ന പ്രീ-ഇവന്റ് പ്രഖ്യാപന പരിപാടിയിലാണ് മാരത്തണിന്റെ പ്രഖ്യാപനം നടത്തിയത്. ചടങ്ങിൽ ഈ വർഷത്തെ ഔദ്യോഗിക ജേഴ്സിയും ഫിനിഷർ മെഡലും സംഘാടകർ പുറത്തിറക്കി.2021ൽ ആരംഭിച്ച മാരത്തൺ, ഒരു ഫിറ്റ്നസ് സംരംഭം എന്നതിൽനിന്ന് ഐക്യത്തിന്റെയും ആരോഗ്യത്തിന്റെയും സാമൂഹിക കൂട്ടായ്മയുടെയും പ്രതീകമായി വളർന്നിട്ടുണ്ട്. സമ്മാനത്തുക വർധിപ്പിച്ചത് മാരത്തണിനെ മേഖലയിലെ പ്രധാന കായികമേളയാക്കി മാറ്റാനുള്ള സേനയുടെ കാഴ്ചപ്പാടിന്റെ ഭാഗമാണെന്ന് അസം റൈഫിൾസ് ആസ്ഥാനത്തെ കേണൽ അപൂർവ ഭട്നഗർ പറഞ്ഞു. സായുധസേനകൾക്കിടയിൽ ആരോഗ്യവും സൗഹൃദവും വളർത്തുന്നതിനൊപ്പം പൊതുജനങ്ങൾക്കിടയിലും ശാരീരികക്ഷമതയുടെ സംസ്കാരം പ്രോത്സാഹിപ്പിക്കുകയാണ് മാരത്തണിന്റെ ലക്ഷ്യം.





