പൂനെ: പാര്‍ക്കിംഗ് സ്ഥലത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനെ തുടര്‍ന്ന് ഐറ്റി എന്‍ഞ്ചിനീയറെ കല്ലും ഇരുമ്പ് വടിയും ഉപയോഗിച്ച് മൂന്ന് പേര്‍ മര്‍ദ്ദിച്ച് കൊന്നു. പൂനെയിലെ കൊണ്ട്വാ പ്രേദശത്താണ് സംഭവം. 39 കാരനായ നെവില്ലേ ബാറ്റിവാലയാണ് മരണപ്പെട്ടത്. സംഭവത്തില്‍ ടൂറിസ്റ്റ് കമ്പനി ഉടമയേയും രണ്ടു ഡ്രൈവര്‍മാരേയം കൊലപാതകുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്തു.

തന്‍റെ ബംഗ്ലാവിന് മുമ്പില്‍ വാഹനം പാര്‍ക്ക് ചെയ്യരുതെന്ന് നെവില്ലേ ടൂറിസ്റ്റ് കമ്പനി ഡ്രൈവേഴ്സിനോട് പറഞ്ഞു. ഇതേ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് നെവില്ലേയുടെ മരണത്തില്‍ കലാശിച്ചത്. ടൂറിസ്റ്റ് ഡ്രൈവര്‍മാരുടെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ നെവില്ലോയെ ഉടനടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.