ഭര്‍ത്താവിന്‍റെ മുന്നിലിട്ട് ഭാര്യയെ കൂട്ടബലാത്സംഗം ചെയ്തു, പണവും മൊബൈല്‍ഫോണുകളും കവര്‍ന്നു

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 10, Aug 2018, 6:30 AM IST
three men rob couple gang rape wife in front of husband in gujarat
Highlights

പണവും സ്വര്‍ണവും കവര്‍ന്നശേഷം ഇരുവരെയും വിജനമായ സ്ഥലത്തേക്ക് വലിച്ചഴച്ച് കൊണ്ടുപോയി. ഇവിടെവെച്ച് മൂന്നുപേരും ചേര്‍ന്ന് 26കാരനായ ഭര്‍ത്താവിന്റെ മുന്നില്‍വച്ച് ഭാര്യയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. സംഭവത്തില്‍ പരാതി ലഭിച്ച ഉടന്‍തന്നെ മഞ്ജല്‍പൂര്‍ പൊലീസ്  പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. തുടര്‍ന്ന് മൂന്നുപ്രതികളെയും കണ്ടെത്തിയെങ്കിലും, രണ്ടുപേരെ മാത്രമാണ് പിടികൂടാനായത്.

വഡോദര: ഭര്‍ത്താവിന്റെ മുന്നിലിട്ട് ഭാര്യയെ കൂട്ടബലാത്സംഗം ചെയ്യ്തു.  വാദ്‌സാര്‍ ബ്രിഡ്ജില്‍ നിന്നും വീട്ടിലേക്ക് പോകുന്നതിനിടെ മക്കാര്‍പുര പച്ചക്കറി മാര്‍ക്കറ്റിന് സമീപത്തുവച്ചായിരുന്നു സംഭവം.  ദമ്പതികളെ ആക്രമിച്ച് പണവും മൊബൈല്‍ഫോണുകളും കവര്‍ന്നെടുക്കുകയും ക്രൂരമായി പീഡിപ്പിക്കുകയുമായിരുന്നു. സംഭവത്തില്‍  രണ്ടുപേരെ  പൊലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ വഡോദര മഞ്ജല്‍പൂര്‍ സ്വദേശികളായ ജയദീപ് പട്ടേല്‍, സത്യം പാണ്ഡെ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കേസിലെ മൂന്നാം പ്രതിയായ അജയ് പട്ടേലിനായി തിരച്ചില്‍ തുടരുകയാണ്.  വഡോദര സ്വദേശികളായ ദമ്പതികളെ കഴിഞ്ഞദിവസമാണ് മൂന്നംഗ സംഘം ബൈക്ക് തടഞ്ഞുനിര്‍ത്തി  ആക്രമിച്ചത്. ദമ്പതികളെ  ദമ്പതികളെ തടഞ്ഞുനിര്‍ത്തിയ യുവാക്കള്‍ 26കാരനായ ഭര്‍ത്താവിനെ അതിക്രൂരമായി മര്‍ദിച്ചു. ദമ്പതികളുടെ കൈവശമുണ്ടായിരുന്ന പണവും മൊബൈല്‍ഫോണുകളും ആഭരണങ്ങളും  കവര്‍ന്നു. 

പണവും സ്വര്‍ണവും കവര്‍ന്നശേഷം ഇരുവരെയും വിജനമായ സ്ഥലത്തേക്ക് വലിച്ചഴച്ച് കൊണ്ടുപോയി. ഇവിടെവെച്ച് മൂന്നുപേരും ചേര്‍ന്ന് 26കാരനായ ഭര്‍ത്താവിന്റെ മുന്നില്‍വച്ച് ഭാര്യയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്.  സംഭവത്തില്‍ പരാതി ലഭിച്ച ഉടന്‍തന്നെ മഞ്ജല്‍പൂര്‍ പൊലീസ്  പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. തുടര്‍ന്ന് മൂന്നുപ്രതികളെയും കണ്ടെത്തിയെങ്കിലും, രണ്ടുപേരെ മാത്രമാണ് പിടികൂടാനായത്.  പൊലീസിനെ കണ്ടപ്പോള്‍ മൂന്നാംപ്രതി ഓടിരക്ഷപ്പെട്ടെന്നും, ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും മഞ്ജല്‍പൂര്‍ പൊലീസ് പറഞ്ഞു.

loader