കൂടത്തായി കരിങ്ങാംപൊയില്‍ ഷൗക്കത്തിന്‍റെ മകളെയാണ് വീട്ടുമുറ്റത്തെ കിണിറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മയെ അബോധാവസ്ഥയില്‍ കിണറിന് സമീപത്തും കണ്ടെത്തി

താമരശ്ശേരി: താമരശ്ശേരിയില്‍ മൂന്നുമാസം പ്രായമായ കുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൂടത്തായി കരിങ്ങാംപൊയില്‍ ഷൗക്കത്തിന്‍റെ മകളെയാണ് വീട്ടുമുറ്റത്തെ കിണിറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. മാതാവിനെ അബോധാവസ്ഥയില്‍ കിണറിന് സമീപത്തും കണ്ടെത്തി. 

ഓടിയെത്തിയ അയല്‍വാസികള്‍ കുഞ്ഞിനെ ഉടന്‍ തന്നെ കരക്കെത്തിച്ച് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവത്തില്‍ കോടഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു.