ശ്രീനഗര്‍: കശ്മീരിലെ ബാരാമുള്ളയില്‍ സൈനികര്‍ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിനു നേരെ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ രണ്ടു സൈനികരും ഒരു പൊലീസുകാരനും കൊല്ലപ്പെട്ടു.

അഞ്ചു സൈനികര്‍ക്കു ഗുരുതര പരിക്കേറ്റു. ഇന്നു പുലര്‍ച്ചെ രണ്ടരയോടെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന് ശേഷം തീവ്രവാദികള്‍ പ്രദേശത്തുനിന്ന് ഓടി രക്ഷപ്പെട്ടു. ഇവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ സൈന്യം ശക്തമാക്കിയിട്ടുണ്ട്.

കശ്മീരിലെ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ കരസേനാ മേധാവി ദല്‍ബീര്‍ സിംഗ് സുഹാഗ് കശ്‌മീര്‍ സന്ദര്‍ശിക്കും. സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.