ശ്രീന​ഗറിലെ ഫത്തേ കടൽ മേഖലയിലെ ഒരു വീട്ടിൽ ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയ്ക്കൊടുവിലായിരുന്നു ഏറ്റുമുട്ടൽ

ദില്ലി: ജമ്മു കശ്മീരിലെ ശ്രീന​ഗറിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിൽ ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. 

ശ്രീന​ഗറിലെ ഫത്തേ കടൽ മേഖലയിലെ ഒരു വീട്ടിൽ ഭീകരരുടെ സാന്നിദ്ധ്യത്തെക്കുറിച്ച് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഏറ്റുമുട്ടൽ നടന്നത്. മേഖലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചു. ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കിയതായും പൊലീസ് പറഞ്ഞു.

സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. അന്വേഷണം പുരോ​ഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. 

Scroll to load tweet…