തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ദേശീയപാതയില്‍ ഹോം ഗാര്‍ഡിനെ മര്‍ദിച്ച മൂന്നംഗ സംഘത്തിനെ പിടികൂടി. പെരുമ്പഴുതൂര്‍ സ്വദേശികളായ അനീഷ് (23), അജീഷ് (23), വിവേക് (23) എന്നിവരാണ് അറസ്റ്റിലായത്. നെയ്യാറ്റിന്‍കര ദേശീയപാതയിലാണ് സംഭവം. നെയ്യാറ്റിന്‍കര ആലുമൂടിനും റ്റി.ബി ജംഗ്ഷനുമിടയില്‍ ഡ്യൂട്ടി ചെയ്യുകയായിരുന്ന വിമുക്ത ഭടനും ഹോം ഗാര്‍ഡുമായ പരശുവയ്ക്കല്‍ സ്വദേശി അംബികേശനാണ് മൂവര്‍ സംഘത്തിന്റെ ക്രൂര മര്‍ദ്ധനത്തിനു ഇരയായത്.
വണ്‍വേ യിലൂടെ നിയമംലംഘിച്ച് അമിത വേഗത്തില്‍ മൂന്നു പേരുമായി എത്തിയ ബൈക്കിനെ കൈകാണിച്ചതിന്റെ പേരിലായിരുന്നു മര്‍ദ്ദനം. തുടര്‍ന്ന് സംഭവം കണ്ട് നിന്ന നാട്ടുകാര്‍ മൂന്ന് പേരെയും പിടികൂടുകയും നെയ്യാറ്റിന്‍കര പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. നെയ്യാറ്റിന്‍കര പൊലീസ് എത്തി പ്രതികളായ മൂന്നു പേരെയും അറസ്റ്റു ചെയ്തു. ക്രൂര മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഹോം ഗാര്‍ഡിനെ നെയ്യാറ്റിന്‍കര ആശുപത്രിയില്‍ പ്രവേഷിപ്പിച്ചു .പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
