അഫ്ഗാൻ തലസ്ഥാനമായ കാബൂളിലുണ്ടായ ചാവേറാക്രമണത്തിൽ 32 പേര്‍ മരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. പ്രതിഷേധ പ്രകടനം നടക്കുന്നതിനിടെയാണ് ചാവേറാക്രമണം ഉണ്ടായത്. മരിച്ചവരിൽ ഭൂരിഭാഗവും പൊലീസ് ഉദ്യോഗസ്ഥരാണ്. ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല. അടുത്തിടെ അഫ്ഗാനിൽ ഐഎസും ,താലിബാനും ആക്രമണം നടത്തിയിരുന്നു.