തൃശൂർ: മുള്ളൂർക്കര വാഴക്കോട് പെട്രോൾ പമ്പിന് സമീപം തീപ്പിടിത്തം. രണ്ട് ഫയർ ഫോഴ്സ് യൂണിറ്റുകൾ എത്തി തീ അണയ്ക്കാൻ ശ്രമം തുടരുന്നു. ആളപായമൊന്നും റിപ്പോര‍്ട്ട് ചെയ്തിട്ടില്ല. തീ പടരാനുണ്ടായ കാരണം വ്യക്തമല്ല.