
തൃശൂര്‍: നാദ വിസ്മയം തീര്‍ത്ത് ഇലഞ്ഞിത്തറമേളം. പെരുവനവും അന്നമനട പരമേശ്വരമാരാരും കൊട്ടിക്കയറിയപ്പോള്‍ മേളാസ്വാദകര്‍ ആവേശത്തിന്റെ പാരമ്യത്തിലെത്തി. വന്‍ ജനാവലിയെ സാക്ഷിനിര്‍ത്തി നടന്ന ചെറുപൂരങ്ങളുടെ പകല്‍ എഴുന്നള്ളത്ത് പൂരപ്രേമികളുടെ മനം നിറച്ചു.
രാവിലെ ഏഴ് മണിയോടെ കണിമംഗലം ശാസ്താവ് തെക്കേഗോപുരനട കടന്ന് വടക്കുംനാഥ സന്നിധിയിലെത്തിയതോടെയാണ് 36 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പൂരത്തിന് തുടക്കമായത്. തുടര്‍ന്ന് പനമുക്കംപള്ളി ശാസ്താവും ചെന്പൂക്കാവ് ഭഗവതിയും വടക്കുംനാഥ ക്ഷേത്രത്തിലെത്തി.
ചെറുപൂരങ്ങളുടെ വരവായിരുന്നു പിന്നീട്. ലാലൂര്‍ ദേശക്കാര്‍ക്ക് പിന്നാലെ 14 ആനകളെ അണിനിരത്തി ചൂരക്കോടുകാവ് ദേശക്കാരെത്തി. പിന്നാലെ അയ്യന്തോള്‍ ദേശക്കാരും നെയ്തലക്കാവിലമ്മയും ശ്രീമൂലസ്ഥാനത്തെത്തിയതോടെ പകല്‍ എഴുന്നള്ളത്തിന് സമാപനമായി.,
പൂരനഗരത്തെ ആവശേത്തിമിര്‍പ്പിലാക്കിയ ഇലഞ്ഞിത്തറ മേളയമായിരുന്നു പിന്നെ. പെരുവനം കുട്ടന്‍ മാരാരും സംഘവും കൊട്ടിക്കയറിയപ്പോള്‍ തൃശൂരുകാരും പൂരപ്രേമികളും എല്ലാം മറന്നു.
ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷം പ്രമാണിത്തതിലേക്ക് തിരിച്ചെത്തിയ അന്നമനട പരമേശ്വര മാരാരുടെ നേതൃത്വത്തിലുള്ള പഞ്ചവാദ്യവും കിഴക്കൂട്ട് അനിയന്മാരാരുടെ പാണ്ടിമേളവും പൂരനഗരിയെ ആവശേത്തിലാറാടിച്ചു.
