ചെങ്ങന്നൂരിൽ ബിഡിജെഎസ് വോട്ട് എൻഡിഎക്കായിരിക്കുമെന്ന് തുഷാർ വെളളാപ്പിളളി
ആലപ്പുഴ: ചെങ്ങന്നൂരിൽ ബിഡിജെഎസ് വോട്ട് എൻഡിഎക്കായിരിക്കുമെന്ന് തുഷാർ വെളളാപ്പിളളി. ബിഡിജെഎസ് ചില വിഷയങ്ങളുന്നയിച്ചിട്ടുളളതിനാൽ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ഇല്ലെന്നേയുളളൂ, പ്രശ്നം പരിഹരിച്ചാൽ പ്രവർത്തനത്തിറങ്ങുമെന്ന് ർ വെളളാപ്പിളളി പ്രതികരിച്ചു. വോട്ടെടുപ്പിന് മുമ്പ് പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുളള ചർച്ചയും തീരുമാനവുമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വെളളാപ്പിളളി പറഞ്ഞു.
നാലു ലോക്സഭാ മണ്ഡലങ്ങളിലും 10 നിയമസഭാ മണ്ഡലങ്ങളിലുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 11ന് പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കും. മെയ് 14നാണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. വിവിപാറ്റ് സംവിധാനം തെരഞ്ഞെടുപ്പിൽ ഉപയോഗിക്കുമെന്നും കമീഷൻ വ്യക്തമാക്കിയിട്ടുണ്ട്.
