ലോകത്തിലെ ഏറ്റവും സുന്ദരിയായ പെൺകുട്ടിയായി ഫ്രഞ്ച് മോഡലായ തൈലാന്‍ ബ്ലോണ്ടിയയെ പ്രഖ്യാപിച്ചു. ടി സി കാന്‍ഡ്‌ലേഴ്‌സ് 29ാമത് വാര്‍ഷിക പുരസ്‌ക്കാരത്തില്‍ 2018ലെ ഏറ്റവും സുന്ദരികളായ 100 പേരില്‍നിന്നുമാണ് തൈലാനെ ഒന്നാമതായി തെരഞ്ഞെടുത്തത്. ആറാം വയസില്‍ ലോകത്തെ ഏറ്റവും സുന്ദരിയായ പെൺകുട്ടിയായി തെരഞ്ഞെടുത്ത തൈലാന്‍ ബ്ലോണ്ടിയ 11 വർഷത്തിനുശേഷവും സുന്ദരിപ്പട്ടതിന് അർഹയായിരിക്കുകയാണ്. 2007ലാണ് തൈലാനെ ആദ്യമായി ലോക സുന്ദരിപ്പട്ടം നേടുന്നത്.  
  
തയ്‌വാനി പാട്ടുകാരി ചോ സൂ യൂ ആണ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്. ഇസ്രായേലി മോഡല്‍ യീല്‍ ഷെല്‍ബിയ മൂന്നാമതും അമേരിക്കന്‍-ഫിലിപ്പൻ നടിയായ ലിസാ സോബെറാനോ നാലാം സ്ഥാനവും കരസ്ഥമാക്കി. 1990 മുതലാണ് ടി സി കാന്‍ഡ്‌ലേഴ്‌സ് തെരഞ്ഞെടുത്ത സുന്ദരികളുടെ പട്ടിക പുറത്തിറക്കുന്നത്. 

വാര്‍ഷിക പുരസ്‌ക്കാരത്തില്‍ ടിസി കാന്‍ഡ്‌ലേഴ്‌സ് 2018 ലെ സുന്ദരിയായ തെരഞ്ഞെടുത്ത് പുറത്തുവിട്ട തൈലാനയുടെ വീഡിയോ രണ്ടു ദിവസം കൊണ്ട് 20 ലക്ഷം പേരാണ് കണ്ടത്. പുരസ്‌ക്കാരത്തില്‍ സുന്ദരിയായി തന്നെ തെരഞ്ഞെടുത്ത ടിസി കാന്‍ഡ്‌ലറിനും തനിക്ക് വോട്ട് ചെയ്ത ലക്ഷക്കണക്കിന് പേര്‍ക്കും നന്ദി അറിയിച്ച് തൈലാന്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച പോസ്റ്റിന്  80,000 ലൈക്കുകളാണ് കിട്ടിയത്.  

ഉയര്‍ന്നുവരുന്ന താരങ്ങളിലെ ഏറെ അറിയപ്പെടാത്ത 100 മുഖങ്ങളില്‍ നിന്നും ഏറ്റവും സുന്ദരമായ മുഖം കണ്ടെത്താനായിരുന്നു ബ്രിട്ടീഷ് സിനിമാ നിരൂപകന്‍ ടി സി കാന്‍ഡ്‌ലര്‍ പുരസ്ക്കാരം ഏർപ്പെടുത്തിയത്. 40 രാജ്യങ്ങളിൽ‌ നിന്നുള്ള സുന്ദരിമാരെയാണ് മത്സരത്തിൽ പങ്കെടുപ്പിച്ചത്. 

ഫ്രഞ്ച് ഫുട്‌ബോള്‍താരം പാട്രിക് ബ്ളോണ്ടിയയുടെയും നടിയും ഫാഷന്‍ ഡിസൈനറുമായ വെറോണിക്ക ലൗബ്രിയുടെയും മകളാണ് തൈലാൻ ബ്‌ളോണ്ടി. നാലാം വയസ്സ് മുതല്‍ മോഡലിങ് രംഗത്ത് സജീവമായ തൈലാൻ വോഗിന്റെ പാരീസ് പതിപ്പിൽ ആദ്യമായി ഏറ്റവും പ്രായം കുറഞ്ഞ മോഡലായ പോസ് ചെയ്തതിരുന്നു. 

ഹെവി മേക്കപ്പിൽ അർധനഗ്നയായാണ് തൈലാൻ എത്തിയത്. ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയ പ്രസിദ്ധീകരണത്തിൽ മോഡലായി പോസ് ചെയ്യുമ്പോൾ പത്ത് വയസ്സായിരുന്നു തൈലാന്. ലോറിയാലിന്റെ ഫ്രഞ്ച് ബ്രാന്ഡ‍് അംബാസിഡറായ തൈലാൻ പ്രശസ്ത ഫ്രഞ്ച് ഡിസൈനർ ലോലിത ലെംപികയുടെ പെർഫ്യൂമിന്റെ മോഡലാണ്.