തൃശൂര്‍: വയനാട്ടില്‍ നിന്നും തൃശൂര്‍ മൃഗശാലയിലെത്തിച്ച കടുവ ചത്തു. ഏഴ് വയസ്സുള്ള പെണ്‍ കടുവയാണ് ഇന്ന് പുലര്‍ച്ചെ ചത്തത്. വയനാട്ടിലെ ജനവാസ കേന്ദ്രങ്ങളിലിറങ്ങിയ കടുവയെ വനം വകുപ്പ് കഴിഞ്ഞ ഒമ്പതിനാണ് കെണിവച്ച് പിടിച്ചത്. തുടര്‍ന്ന് തൃശൂര്‍ മൃഗശാലയിലേക്ക് കൊണ്ടുവന്നു. കെണിയിലകപ്പെട്ടപ്പോഴുണ്ടായിരുന്ന പരിക്കുകളെത്തുടര്‍ന്ന് കടുവ അവശ നിലയിരുന്നു. വെറ്റിനറി ഡോക്ടര്‍മാരടങ്ങുന്ന സംഘം ചികിത്സ നല്‍കിയെങ്കിലും ഇന്ന് പുലര്‍ച്ചയോടെ ചാവുകയായിരുന്നു. പോസ്റ്റ്മാര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം സംസ്‌കരിക്കും. കഴിഞ്ഞ സെപ്റ്റംബര്‍ 11ന് മൃഗശാലയിലുണ്ടായിരുന്ന പെണ്‍കടുവ ഗൗരി ചത്തിരുന്നു. മൂന്ന് ആണ്‍ കടുവകളാണ് തൃശൂര്‍ മൃഗശാലയില്‍ ഇനിയുള്ളത്.