Asianet News MalayalamAsianet News Malayalam

തിരുനാവായിലെ മാമാങ്ക സ്മാരകങ്ങള്‍ സംരക്ഷിക്കാന്‍ നടപടികളെടുക്കുമെന്ന് കടന്നപ്പള്ളി രാമചന്ദ്രന്‍

മാമാങ്ക നടന്നിരുന്ന സ്ഥലം തന്നെ കാട് മൂടി. സ്വകാര്യ വ്യക്തിയുടെ ഭൂമിയും കടന്ന് ചെല്ലണം. സ്മാരകങ്ങൾ സംരക്ഷിക്കുന്നതിനായി ഉടൻ നടപടികളെടുക്കുമെന്നും സുരക്ഷാ ജീവനക്കാരെ നിയമിക്കുമെന്നുമാണ് മന്ത്രിയുടെ വാഗ്ദാനം.
 

Tirunavaya Maamaankam monument will be preserved
Author
Malappuram, First Published Jul 30, 2018, 3:06 PM IST

മലപ്പുറം: തിരുനാവായിലെ മാമാങ്ക സ്മാരകങ്ങൾ സംരക്ഷിക്കുവാൻ ഉടൻ നടപടികളെടുക്കുമെന്ന് മന്ത്രി കടന്നപള്ളി രാമചന്ദ്രൻ. അടിയന്തിരമായി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം തിരുവനന്തപുരത്ത് ചേരുമെന്നും മന്ത്രി വ്യക്തമാക്കി. ഏറെ ചരിത്ര പ്രാധാന്യമുള്ള മാമാങ്ക സ്മാരകങ്ങൾ സംരക്ഷിക്കണമെന്ന് മുറവിളികളുയരാൻ തുടങ്ങിയിട്ട് വർഷങ്ങളായി.

മാമാങ്കം നടന്നിരുന്ന സ്ഥലം തന്നെ കാട് മൂടി. നിലപാട് തറയിലേക്ക് നല്ല വഴിയില്ല. സ്വകാര്യ വ്യക്തിയുടെ ഭൂമിയും കടന്ന് ചെല്ലണം. സ്മാരകങ്ങൾ സംരക്ഷിക്കുന്നതിനായി ഉടൻ നടപടികളെടുക്കുമെന്നും സുരക്ഷാ ജീവനക്കാരെ നിയമിക്കുമെന്നുമാണ് മന്ത്രിയുടെ വാഗ്ദാനം. പുരവസ്ഥുവകുപ്പ് ഡയറക്ടറും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. മന്ത്രി എത്തുന്നതിന് മുന്നോടിയായി കാടും വെട്ടിത്തെളിച്ചു. സംരക്ഷണം ഒരുക്കുന്നതിനൊപ്പം സന്ദർശകർക്കാവശ്യമായ സൗകര്യം കൂടെ ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Follow Us:
Download App:
  • android
  • ios