മൂന്ന് ദിവസമായിട്ടും ഒഴിയാതെ വന്നതോടെ ഇന്നലെ വൈകിട്ട് ജവനക്കാര്‍ മുറി തുറന്നു. മുറിക്കകത്ത് മനേഷ് കുമാര്‍ ഉണ്ടായിരുന്നില്ല
മലപ്പുറം തിരൂരില് ലോഡ്ജിൽ താമസിക്കാനെത്തിയ ആള് മുറിയിലെ ടി.വി. മോഷ്ടിച്ചു. സിസിടിവി ദൃശ്യങ്ങൾ സഹിതം ലോഡ്ജ് ജീവനക്കാര് പൊലീസില് പരാതി നല്കി.
ചേര്ത്തല സ്വദേശി മനേഷ് കുമാര് എന്നയാള്ക്കെതിരെയാണ് പൊലീസില് പരാതി നല്കിയിരിക്കുന്നത്. 21 ആം തീയതി വൈകീട്ട് അഞ്ച് മണിക്കാണ് ഇയാള് രണ്ട് ദിവസത്തേക്ക് മുറിയെടുക്കുന്നത്. ഡ്രൈവിങ് ലൈസന്സായിരുന്നു തിരിച്ചറിയല് രേഖയായി നല്കിയിരുന്നത്. മൂന്ന് ദിവസമായിട്ടും ഒഴിയാതെ വന്നതോടെ ഇന്നലെ വൈകിട്ട് ജവനക്കാര് മുറി തുറന്നു. മുറിക്കകത്ത് മനേഷ് കുമാര് ഉണ്ടായിരുന്നില്ല. 32 ഇഞ്ചിന്റെ ടെലിവിഷന് മോഷണം പോയെന്നും വ്യക്തമായി. സിസിടിവി ദൃശ്യങ്ങള് പരിശോധിച്ചപ്പോഴാണ് ഇന്നലെ രാവിലെ വലിയ കവറില് ടി.വി. കടത്തുന്നത് കാണുന്നത്. മനേഷിന്റെ മൊബൈല് നമ്പറില് വിളിച്ചിട്ട് കിട്ടിയതുമില്ല. തിരൂര് പൊലീസിലാണ് പരാതി നല്കിയിരിക്കുന്നത്.
