ദില്ലി: ഉത്സവാഘോഷങ്ങളില്‍ മൃഗങ്ങളെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രിയുടെ മുന്‍ഉപദേഷ്ടാവ് ടികെഎ നായര്‍. ആചാരാനുഷ്ടങ്ങള്‍ കാലത്തിനനുസരിച്ച് മാറ്റണമെന്നും ടികെഎ നായര്‍ ദില്ലിയില്‍ പറഞ്ഞു. ദില്ലി മലയാളി അസോസിയേഷന്റെ സ്ഥാപക ദിനാഘോഷത്തില്‍ സാമൂഹ്യ സേവന പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു ടികെഎ നായര്‍. ഡല്‍ഹി ഡവലപ്‌മെന്റ് അതോറിറ്റി കമ്മീഷണര്‍ സുബു ആര്‍ ചടങ്ങില്‍ മുഖ്യാതിഥി ആയിരുന്നു. രാഷ്ട്രപതിയുടെ സ്തുത്യര്‍ഹ സേവനത്തിനുള്ള പുരസ്‌കാരം നേടിയ മലയാളിയായ ഐപിഎസ് ഉദ്യോഗസ്ഥ ഐബി റാണിയെയും ചടങ്ങില്‍ ആദരിച്ചു.