ജയലളിതയെ അവര്‍ ചികിത്സയില്‍ കഴിയുന്ന മുറിയിലെത്തി ഗവര്‍ണര്‍ നേരിട്ടു കണ്ടെന്ന് പിന്നീട് രാജ്ഭവന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അരമണിക്കൂറോളം ആശുപത്രിയില്‍ ചെലവഴിച്ച അദ്ദേഹം ജയലളിതയെ ചികിത്സിയ്ക്കുന്ന ഡോക്ടര്‍മാരുമായും കൂടിക്കാഴ്ച നടത്തി. ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ഇന്ന് ഒരു മാസം തികയുന്ന സാഹചര്യത്തിലാണ് ഗവര്‍ണര്‍ അവരെ സന്ദര്‍ശിയ്ക്കാനെത്തുന്നത്. 

ജയലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് അപ്പോളോ ആശുപത്രി ഇന്നലെ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയിരുന്നു. ജയലളിതയ്ക്ക് ആശയവിനിമയം നടത്താനാകുന്നുണ്ടെന്നും കൃത്രിമശ്വാസം നല്‍കുന്നത് തുടര്‍ന്ന് വരികയാണെന്നുമാണ് ആശുപത്രി അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്.