വിദ്യാര്‍ത്ഥിനികളെ ലൈംഗിക തൊഴിലിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമിച്ച അധ്യപിക അറസ്റ്റില്‍

First Published 16, Apr 2018, 4:44 PM IST
tn  professor suspended after students expose her offer them sex work
Highlights
  • പഠിപ്പിക്കുന്ന വിദ്യാര്‍ത്ഥിനികളെ ലൈംഗിക തൊഴിലിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമിച്ച അധ്യപിക അറസ്റ്റില്‍

വിരുദ്ധ്‌നഗര്‍:പഠിപ്പിക്കുന്ന വിദ്യാര്‍ത്ഥിനികളെ ലൈംഗിക തൊഴിലിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമിച്ച അധ്യപിക അറസ്റ്റില്‍. ഇയാളെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. തമിഴ്നാട്ടിലെ വിരുദ്ധനഗറിലെ ദേവാംഗ ആര്‍ട്‌സ് കോളജിലെ നിര്‍മ്മല ദേവിയെന്ന അദ്ധ്യാപികയുടെ ഓഡിയോ ക്ലിപ്പ് പുറത്ത് വന്നതോടെയാണ് സംഭവം പുറത്ത് അറിഞ്ഞത്.അധ്യാപികയുടെ വാഗ്ദാനം ലഭിച്ച നാല് വിദ്യാര്‍ത്ഥിനികളുടെ പരാതിയില്‍ ഇവരെ കോളേജില്‍ നിന്നും പുറത്താക്കി. 

വിദ്യാര്‍ത്ഥിനികളെ ലൈംഗിക തൊഴിലിലേക്ക് ക്ഷണിക്കുന്നതിന്‍റെ 19 മിനിറ്റ് ദൈര്‍ഘ്യമുള്ള ഓഡിയോ ക്ലിപ്പാണ് പുറത്ത് വന്നത്. ഈ കോളേജിലെ ഗണിതശാസ്ത്ര വിഭാഗം അധ്യാപികയാണ് നിര്‍മ്മല ദേവി. മധുരൈ കാമരാജ് സര്‍വകശാലായിലെ ഉന്നതോദ്യോഗസ്ഥര്‍ക്ക് വഴങ്ങി കൊടുക്കണമെന്നും ഈ അധ്യാപിക തന്‍റെ വിദ്യാര്‍ത്ഥിനികളോട് പറയുന്നുണ്ട്. 

ലൈംഗിക തൊഴിലിലേക്ക് വന്നാല്‍ ധാരാളം പണം ലഭിക്കുമെന്നും അക്കാദമിക് കാര്യങ്ങളെ ബാധിക്കാത്ത വിധം ഇക്കാര്യം മുന്നോ് കൊണ്ടു പോകാമെന്നും നിര്‍മ്മല പറയുന്നു. താന്‍ പറയുന്നവര്‍ക്ക് ലൈംഗികമായി വഴങ്ങിക്കൊടുത്താല്‍ വലിയ നേട്ടങ്ങളുണ്ടാകുമെന്നും ഇത് പുറത്തു പറഞ്ഞാല്‍ ചീത്തപ്പേരുണ്ടാകുമെന്നും അധ്യാപിക പറയുന്നുണ്ട്. 

വിദ്യാര്‍ത്ഥിനികള്‍ ഒന്നിലധികം തവണ അധ്യാപികയുടെ ഓഫര്‍ നിരസിക്കുന്നുണ്ടെങ്കിലും ഇവര്‍ വീണ്ടും നിര്‍ബന്ധിക്കുന്നതാണ് ഓഡിയോ ക്ലിപ്പില്‍ കേള്‍ക്കുന്നത്. അധ്യാപികയുടെ നിരന്തര ശല്യം രൂക്ഷമായതോടെയാണ് വിദ്യാര്‍ത്ഥിനികള്‍ പരാതി നല്‍കിയത്. 

loader