തിരുവനന്തപുരം: വസ്തുനിഷ്ഠമായ മാധ്യമ പ്രവര്‍ത്തനമാണ് കാലഘട്ടത്തിനാവശ്യമെന്ന് പ്രമുഖ മാധ്യമ പ്രവര്ത്തകന് ശശികുമാര്‍. തിരുവനന്തപുരം പ്രസ്ക്ലബില്‍ നടന്ന ടിഎന്‍ ഗോപകുമാര്‍ അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നവീകരിച്ച ടിഎന്‍ജി ഫോര്‍ത്ത് എസ്റ്റേറ്റ് ഹാളിന്റെ സമര്‍പ്പണവും നടന്നു. ആരായിരുന്നു ടിഎന്‍ജി. മൂല്യങ്ങളുയര്‍ത്തിപ്പിടിച്ച മാധ്യമപ്രവര്ത്തകന്, മൂല്യങ്ങളവശേഷിപ്പിച്ച് പോയ മാധ്യമ പ്രതിഭ. ആത്യന്തികമായി സമൂഹത്തിന്റെ നന്മ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കേണ്ട മാധ്യമങ്ങള്‍ കാലഘട്ടത്തിലെടുക്കേണ്ട കരുതലുകളെ കുറിച്ചായിരുന്നു ശശികുമാറിന്റെ ഓര്‍മ്മപ്പെടുത്തല്‍. താല്പര്യങ്ങള് പലതുണ്ടാകാം. പക്ഷെ വാര്‍ത്ത നില്‍ക്കേണ്ടത് വസ്തുതകളുടെ പക്ഷത്താണെന്ന് ശശികുമാര്‍. ഏഷ്യാനെറ്റ് ന്യൂസ് ഡയറക്ടര്‍ ഫ്രാങ്ക് പി തോമസും എഡിറ്റര്‍ എം ജി രാധാകൃഷ്ണനും ടിഎന്‍ജിയെ അനുസ്മരിച്ചു. ടിഎന്‍ജിയുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും അടക്കം നിരവധിപേര്‍ ചടങ്ങിനെത്തി.
വസ്തുനിഷ്ഠമായ മാധ്യമപ്രവര്‍ത്തനമാണ് വേണ്ടതെന്ന് ശശികുമാര്‍
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
