അവിഹിതബന്ധം പുറത്തറിയാതിരിക്കാൻ 4 വയസ്സുകാരനെ അമ്മ കൊന്നു

First Published 5, Mar 2018, 10:13 AM IST
To conceal affair woman kills 4 year old son
Highlights

കൊല്ലപ്പെട്ട കുട്ടി ഗൗതം കുമാര്‍ വീട്ടില്‍ പതിവായി വരുന്നതിനെക്കുറിച്ചു  രാത്രി വീട്ടില്‍ തങ്ങുന്നതിനെക്കുറിച്ചും പിതാവിനോട് പറഞ്ഞിരുന്നു. ഇതാണ് കൊലക്ക് പ്രകോപനമെന്നാണ് പോലീസ് കരുതുന്നത്.

ചണ്ഡിഗഡ്: അവിഹിതബന്ധം പുറത്തറിയാതിരിക്കാൻ കാമുകനുമായി ചേർന്ന് നാലുവയസുള്ള മകനെ അമ്മ കൊലപ്പെടുത്തി. കപുർത്തലയിലെ തൽവാൻഡി ചൗദ്രിയാൻ ഗ്രാമത്തിലാണു സംഭവം. സംഭവത്തിനുശേഷം ഒളിവില്‍പോയ അമ്മ രജ്‌വന്ത് കൗറിനായും കാമുകൻ ഗൗതം കുമാറിനായും പൊലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.

ആറു വയസ്സുള്ള മൂത്ത കുട്ടി പറഞ്ഞാണു സംഭവം നാട്ടുകാർ അറിഞ്ഞത്. അച്ഛനും അമ്മയും വീട്ടിലില്ലെന്നും സഹോദരന്‍ ബോധരഹതിനായി കിടക്കുകാണെന്നും മൂത്ത കുട്ടി അറിയിച്ചതിനനുസരിച്ച് അയല്‍ക്കാര്‍ വന്നുനോക്കിയപ്പോഴാണ് കുട്ടി മരിച്ചു കിടക്കുന്നായി കണ്ടത്. കുട്ടിയുടെ മൃതദേഹത്തില്‍ പരിക്കേറ്റ പാടുകളൊന്നുമില്ല.

കുട്ടികളുടെ പിതാവു ബൽവിന്ദർ സിങ് ഗുജറാത്തിൽ സ്വകാര്യ കമ്പനിയിലാണു ജോലി ചെയ്യുന്നത്. ഇയാളോട് കൊല്ലപ്പെട്ട കുട്ടി ഗൗതം കുമാര്‍ വീട്ടില്‍ പതിവായി വരുന്നതിനെക്കുറിച്ചു  രാത്രി വീട്ടില്‍ തങ്ങുന്നതിനെക്കുറിച്ചും പറഞ്ഞിരുന്നു. ഇതാണ് കൊലക്ക് പ്രകോപനമെന്നാണ് പോലീസ് കരുതുന്നത്.

 

loader