കേരള കോണ്‍ഗ്രസ് (ബി) ക്ക് മന്ത്രിസ്ഥാനം അപ്രധാനമാണെന്ന് ആര്‍.ബാലകൃഷ്ണപ്പിള്ള. എല്‍ഡിഎഫിനെ അധികാരത്തിലെത്തിക്കാന്‍ പാര്‍ട്ടി സഹായിച്ചു. ഉടന്‍ ഘടകകക്ഷിയാക്കുമെന്നാണ് കരുതുന്നത്. യുഡിഎഫ് മന്ത്രിമാരുടെ അഴിമതിയെ കുറിച്ച് അന്വേഷിക്കാന്‍ പിണറായിയോട് ആവശ്യപ്പെടുമെന്നും പിള്ള ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
മന്ത്രിസ്ഥാനത്തേക്കാള്‍ വലുത് കേരളത്തിന്റെ ഭാവിയാണ്. കേരളാ കോണ്‍ഗ്രസ് (ബി)യെ എല്‍ഡിഎഫ് ഘടകകക്ഷിയാക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിലും ഒന്നുമായില്ല. ഇനി അതുണ്ടാവുമെന്ന് കരുതുന്നു. കഴിഞ്ഞ മന്ത്രിസഭയിലെ മന്ത്രിമാരുടെയും ഉദ്ദ്യോഗസ്ഥരുടെയും അഴിമതിയെക്കുറിച്ച് താന്‍ നല്‍കിയ പരാതികള്‍ അന്വേഷിക്കണമെന്ന് അടുത്ത സര്‍ക്കാര്‍ വരുമ്പോള്‍ വീണ്ടും ആവശ്യപ്പെടുമെന്നും പിള്ള പറഞ്ഞു.
