നിരോധിത പുകയില ഉത്പന്നങ്ങളുടെ വൻ ശേഖരം പിടികൂടി

പുകയില വിരുദ്ധ ദിനത്തിൽ കാസർഗോഡ് നിരോധിത പുകയില ഉത്പന്നങ്ങളുടെ വൻ ശേഖരം പിടികൂടി. വ്യത്യസ്ഥ ഇടങ്ങളിലായി ശേഖരിച്ച് വച്ചിരുന്ന പുകയില ഉത്പന്നങ്ങളാണ് പൊലീസ് പിടികൂടിയത്.

പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ചാണ് കാസർഗോഡ് നഗരത്തിലും സമീപ പ്രദേശങ്ങളിലും പൊലീസ് പരിശോധന നടത്തിയത്. നേരത്തെ സമാനമായ കേസുകളിൽ പിടിയിലായവരെ പ്രത്യേകം നിരിക്ഷീച്ചിരുന്നു. നഗരത്തിൽ നടത്തിയ പരിശോധനയിൽ നിന്നാണ് നിരോധിത പുകയില ഉത്പന്നങ്ങളുടെ ശേഖരം പിടികൂടിയത്. വിത്യസ്ഥ ഇടങ്ങളിലായി സൂക്ഷിച്ചിരുന്ന 500 പാക്കറ്റ് പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്.

സ്കൂളുകൾ തുറക്കാറയോതോടെ ലഹരി ഉത്പന്നങ്ങൾ കടത്തുന്നത് പ്രത്യേകം നിരീക്ഷിക്കണമെന്ന് പൊലീസിന് നിർദേശമുണ്ടായിരുന്നു. ഇപ്പോൾ പിടികൂടിയ ലഹരി ഉത്പന്നങ്ങൾ വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് വിതരണം ചെയ്യുന്നതിനായി എത്തിച്ചതെന്നാണ് വിവരം. മംഗലാപുരത്ത് നിന്നും ട്രയിനിൽ കടത്തികൊണ്ടുവന്ന നിരോധിത പുകയില ഉത്പന്നങ്ങൾ നേരത്തേയും പിടികൂടിരുന്നു. സമാനമായി കടത്തിക്കൊണ്ട് വന്ന് ശേഖരിച്ചവയാണ് ഇവയെന്നാണ് പൊലീസ് നിഗമനം.