കൊണ്ടോട്ടി, ഏറനാട് താലൂക്കുകളിലെ പ്രൊഫഷണല്‍ കോളജ് ഒഴികെയുള്ള സ്ഥാപനങ്ങള്‍ക്കാണ് അവധി

കോഴിക്കോട്: കനത്ത മഴയെ തുടർന്ന് കോഴിക്കോട് ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി, ഏറനാട് താലൂക്കുകളിലെ പ്രൊഫഷണല്‍ കോളജ് ഒഴികെയുള്ള സ്ഥാപനങ്ങള്‍ക്കും അവധിയാണ്. കോഴിക്കോട് പുല്ലൂരാംപാറയിലും താമരശേരി കരിഞ്ചോലയിലും ഉരുള്‍പ്പൊട്ടി. ഇവിടെ ഒഴുക്കില്‍പ്പെട്ട കുടുംബത്തെ രക്ഷിച്ചു.