സ്വയം എളിമപ്പെടുന്നവർക്കേ മറ്റുള്ളവരെ ശുശ്രൂഷിക്കാൻ കഴിയൂ എന്നും ചികിത്സാലയങ്ങളിലെ ചൈതന്യം എല്ലാവരും ജീവിതത്തിൽ പകർത്തണമെന്നും പാപ്പ പിറന്നാൾ സന്ദേശമായി പറഞ്ഞു.
വത്തിക്കാൻ സിറ്റി: വത്തിക്കാനിലെ ആരോഗ്യ പരിരക്ഷ കേന്ദ്രത്തിൽ ചികിത്സയിലിരിക്കുന്ന കുഞ്ഞുങ്ങൾക്കൊപ്പമായിരുന്നു ആഗോള കത്തോലിക്കാ സഭാ തലവൻ പോപ്പ് ഫ്രാൻസിസിന്റെ 82-ാം പിറന്നാൽ. സാന്റാ മാർത്ത പീഡിയാട്രിക് സെന്ററിൽ കേക്ക് മുറിച്ചും സന്ദേശം നൽകിയും പോപ്പ് പിറന്നാൾ ആഘോഷിച്ചു. സ്വയം എളിമപ്പെടുന്നവർക്കേ മറ്റുള്ളവരെ ശുശ്രൂഷിക്കാൻ കഴിയൂ എന്നും ചികിത്സാലയങ്ങളിലെ ചൈതന്യം എല്ലാവരും ജീവിതത്തിൽ പകർത്തണമെന്നും പാപ്പ പിറന്നാൾ സന്ദേശമായി പറഞ്ഞു.
കത്തോലിക്കാ സഭയുടെ 266-ാമത്തെ പാപ്പയാണ് പോപ്പ് ഫ്രാൻസിസ്. പോൾ ആറാമൻ ഹാളിൽ നടന്ന ആഘോഷത്തിൽ ചികിത്സയിൽ കഴിയുന്ന കുഞ്ഞുങ്ങളുടെ മാതാപിതാക്കളും പങ്കെടുത്തിരുന്നു. ഒരു മണിക്കൂറോളം കുട്ടികൾക്കൊപ്പം അദ്ദേഹം ചെലവഴിച്ചു. മൂന്നാം തവണയാണ് സാന്റാ മാർത്തയിലെ കുഞ്ഞുങ്ങൾക്കൊപ്പം പോപ്പ ഫ്രാൻസിസ് പിറന്നാൾ ആഘോഷിക്കുന്നത്.
