Asianet News MalayalamAsianet News Malayalam

സർക്കാർ ആശുപത്രിയിൽ നിന്ന് രക്തം സ്വീകരിച്ച പിഞ്ചുകുഞ്ഞിന് എച്ച്ഐവി ബാധ

ആരോഗ്യ പ്രശ്നങ്ങൾ മൂലം വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ നടത്തിയ പരിശോധനയിലാണ് എച്ച് ഐ വി സ്ഥരീകരിച്ചത്. കുട്ടിയുടെ അച്ഛനും അമ്മയും എച്ച്ഐവി നെഗറ്റീവാണ്

toddler infected with hiv after blood transfusion from govt hospital
Author
Coimbatore, First Published Feb 20, 2019, 11:57 AM IST

തിരുച്ചിറപ്പള്ളി : തമിഴ്നാട്ടിൽ സർക്കാർ ആശുപത്രിയിൽ നിന്ന് രക്തം സ്വീകരിച്ചതിലൂടെ വീണ്ടും എച്ച്ഐവി ബാധ. 2 വയസും 11 മാസവും പ്രായമുള്ള തിരുച്ചിറപ്പിള്ളി സ്വദേശിയായ കുഞ്ഞിനാണ് എച്ച് ഐ വി ബാധിച്ചത്. കോയമ്പത്തൂർ സർക്കാർ ആശുപത്രിയിൽ ജൂലൈ 11നാണ് കുഞ്ഞ് രക്തം സ്വീകരിച്ചത്. ആരോഗ്യ പ്രശ്നങ്ങൾ മൂലം വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ നടത്തിയ പരിശോധനയിലാണ് എച്ച് ഐ വി സ്ഥരീകരിച്ചത്. കുട്ടിയുടെ അച്ഛനും അമ്മയും എച്ച്ഐവി നെഗറ്റീവാണ്. 
 

Follow Us:
Download App:
  • android
  • ios