ജയ്പൂര്‍: തങ്ങളുടെ നേതാവ് പ്രവീണ്‍ തൊഗാഡിയയെ കാണില്ലെന്നും പൊലീസ് അന്യായമായി തടങ്കലില്‍ വച്ചിരിക്കുകയാണെന്നും ആരോപിച്ച് വിശ്വഹിന്ദു പരിഷത്ത് രംഗത്ത്. പൊലീസ് അതീവ രഹസ്യമായി തൊഗാഡിയയെ അറസ്റ്റ് ചെയ്തുവെന്നാണ് ആരോപണം. 

ഇതോടെ രാജസ്ഥാനിലെ ബിജെപി സര്‍ക്കാരിനെതിരെ നേരിട്ട് രംഗത്തെതിയിരിക്കുകയാണ് വിഎച്‍പി. തുടര്‍ന്ന് വിഎച്‍പി പ്രവര്‍ത്തകര്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചു. സര്‍ക്കാര്‍ നിരുത്തരവാദപരമായാണ് പെരുമാറുന്നതെന്നും സംഭവത്തോട് ഇവര്‍ പ്രതികരിച്ചു. 

തൊഗാഡിയയ്ക്കെതിരെ നേരത്തേ റജിസ്റ്റര്‍ ചെയ്ത കേസിന്‍റെ പേരില്‍ അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചിരുന്നതായി പൊലീസ് പറഞ്ഞു. എന്നാല്‍ അറസ്റ്റ് ചെയ്തുവെന്ന വാര്‍ത്ത പൊലീസ് നിഷേധിച്ചു. നേരത്തേ അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചിരുന്നെങ്കിലും തൊഗാഡിയയെ കണ്ടെത്താനായില്ലെന്നാണ് പൊലീസ് വിശദീകരണം. തൊഗാഡിയയുടെ വീട്ടില്‍ പൊലീസ് എത്തിയിരുന്നെങ്കിലും തൊഗാഡിയെ അവിടെ ഉണ്ടായിരുന്നില്ല.